ഇഡിയുടെ പ്രവർത്തനം ബിജെപിയുടെ ഇംഗിതത്തിൽ: നീക്കം ചെറുക്കും: ഐസക്

Issac-Kifbi-01
SHARE

ഇഡിയുടേത് കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടേത് കേരള നിയമസഭയോടുള്ള അവഹേളനമാണ്. 

ഇ.ഡിയുടെ ജോലി ഭരണഘടന വ്യാഖ്യാനം ചെയ്യലല്ല. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജി തന്നെ ഇറങ്ങിയെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിക്കെതിരെയുള്ള ഇഡി നീക്കത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. കിഫ്ബിക്ക് വായ്പയെടുക്കന്‍ ആർബിഐ അനുമതിയുണ്ട്. ആർബിഐക്ക് തെറ്റുപറ്റിയെന്നാണ് സിഎജി റിപ്പോര്‍ട്ടെന്നും ഐസക് പറഞ്ഞു.

കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം. മസാല ബോണ്ടിന്‍റെ വിശദാംശങ്ങള്‍ തേടി ആര്‍.ബി.ഐയ്ക്ക് കത്തയച്ചു. ഇഡിയുടെ നടപടി സി.എ.ജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്. അന്വേഷണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാകും സർക്കാരിന്റെ ശ്രമം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...