ചെന്നിത്തലയ്ക്കെതിരെ ധൃതി പിടിച്ച് തീരുമാനം ഇല്ലെന്ന് രാജ്ഭവന്‍; മറുവഴിക്ക് സര്‍ക്കാര്‍

Ramesh-Chennithala-with-Gov
SHARE

ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണാനുമതി കാര്യത്തിൽ ധൃതി പിടിച്ചുള്ള തീരുമാനം വേണ്ടെന്നു രാജ്ഭവൻ തീരുമാനം. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം സർക്കാരിനെ അറിയിക്കുകയുള്ളു. എന്നാൽ കോഴ വാങ്ങിയെന ആരോപണം ഉയർന്ന സമയത്ത് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാരിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്.

രമേശ് ചെന്നിത്തല ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് എന്ന പദവി വഹിക്കുന്നതിനാലാണ് അന്വേഷണത്തിനു ഗവർണറുടെ അനുമതി കൂടി സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ കോഴ വാങ്ങിയെന്നു ആരോപണം ഉയർന്ന സമയത്ത് ക്യാബിനറ്റ് പദവിയില്ലാത്തതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാരിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. രാജ്ഭവനിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും വാക്കാൽ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അതായത് രാജ്ഭവൻ അനുമതി വൈകിയാൽ അന്വേഷണവുമായി മുന്നോട്ടു പോകാൻ സർക്കാർ വിജിലൻസിനു അനുമതി നൽകിയേക്കും. 

ബാർ കോഴയിൽ മുൻപ് നടന്ന അന്വേഷണങ്ങളും, തെളിവില്ലെന്നുള്ള അന്തിമ റിപ്പോർട്ടുകളമടക്കമുള്ള  എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷം മാത്രം തീരുമാനം സർക്കാരിനെ അറിയിക്കാമെന്നാണ് രാജ്ഭവൻ നിലപാട്. എന്നാൽ വി.എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിനുള്ള തീരുമാനം ഗവർണറുടെ ഭാഗത്തു നിന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക ഒരു കോടി രൂപയും കെ.ബാബുവിന് 50 ലക്ഷവും വി.എസ്.ശിവകുമാറിനു 25 ലക്ഷവും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...