സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും

Swapna Suresh
SHARE

സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘത്തിന് ചുമതലയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ശബ്ദ രേഖയുടെ ഉറവിടം കണ്ടത്താനുള്ള അന്വേഷണത്തിന് പൊലീസോ ജയിൽ വകുപ്പൊ ഇതുവരെ തയാറായിരുന്നില്ല. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ജയിൽ മേധാവിക്ക് കത്ത് നൽകിയത്. കത്ത് ലഭിച്ചിട്ടില്ലന്ന് ജയിൽ വകുപ്പ് രാവിലെ പറഞ്ഞെങ്കിലും ഉച്ചയോടെ പൊലീസിന് കൈമാറി. ഇഡിയുടെ കത്തിന് മറുപടി നല്‍കണമെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു ജയില്‍ വകുപ്പിന്‍റെ നിലപാട്.  ഇത് ചൂണ്ടിക്കാട്ടിയാണ് ജയില്‍ മേധാവിഋഷിരാജ് സിംഗ് ഡി.ജി.പി ലോക് നാഥ് ബഹ്റ ക്ക് നേരിട്ട് കത്ത്  കൈമാറിയത്. 

സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജയില്‍ വകുപ്പ്  അട്ടക്കുളങ്ങര ജയിലില്‍ വെച്ചല്ല ഇത് സംഭവിച്ചതെന്നും ശബ്ദം  സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാ കഴിഞ്ഞില്ലെന്നുമാണ് നിലപാടെടുത്തത്.  വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് പിന്നീട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സംഭവം ജയില്‍ വകുപ്പിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും കുറ്റകൃത്യം ഇല്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നും തിരുമാനിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...