സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് ഋഷിരാജ് സിങ്ങും: കത്ത് കൈമാറി

rishiraj-swapna
SHARE

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ കത്ത് ജയില്‍ മേധാവി ഋഷിരാജ് സിങ് പോലീസിന് കൈമാറി.  അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഡിജിപി ലോക് നാഥ് ബെഹ്റ അന്തിമ തീരുമാനമെടുക്കും. 

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ശബ്ദ രേഖയുടെ ഉറവിടം കണ്ടത്താനുള്ള അന്വേഷണത്തിന് പൊലീസോ ജയിൽ വകുപ്പൊ ഇതുവരെ തയാറായിരുന്നില്ല. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ജയിൽ മേധാവിക്ക് കത്ത് നൽകിയത്. കത്ത് ലഭിച്ചിട്ടില്ലന്ന് ജയിൽ വകുപ്പ് രാവിലെ പറഞ്ഞെങ്കിലും ഉച്ചയോടെ പൊലീസിന് കൈമാറി. ഇഡിയുടെ കത്തിന് മറുപടി നല്‍കണമെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് ജയില്‍ വകുപ്പിന്‍റെ നിലപാട്.  ഇത് ചൂണ്ടിക്കാട്ടിയാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡി.ജി.പി ലോക് നാഥ് ബഹ്റക്ക് നേരിട്ട് കത്ത് കൈമാറിയിരിക്കുന്നത്. 

സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജയില്‍ വകുപ്പ്  അട്ടക്കുളങ്ങര ജയിലില്‍ വെച്ചല്ല ഇത് സംഭവിച്ചതെന്നും  ശബ്ദം  സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് നിലപാടെടുത്തത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് പിന്നീട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സംഭവം ജയില്‍ വകുപ്പിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും കുറ്റകൃത്യം ഇല്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്ന് തിരുമാനിച്ചിരുന്നു. എന്നാൽ അന്വേഷണം വേണമെന്ന് ഇഡി തന്നെ  ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇനി പോലീസിന് ഒഴിഞ്ഞുമാറാനായക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഇഡി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിപി അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...