പാക് പ്രതിനിധിയെ വിളിച്ചുവരുത്തി; ലംഘനങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതിഷേധമറിയിച്ച് ഇന്ത്യ

kashmir-indian-army
ഫയൽ ഫോട്ടോ
SHARE

ഭീകരര്‍ക്ക് സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. രാജ്യസുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയില്‍ പറഞ്ഞു. ജമ്മുകശ്മീരിലെ നൗഷേരയില്‍‌ പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ സൈനികന്‍ വീരമൃത്യുവരിച്ചു.

 അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം, ഭീകരര്‍ക്ക് നല്‍കുന്ന സഹായം ഇവ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങളുടെ മറവില്‍ ഭീകരരെ പാക്കിസ്ഥാന്‍ അതിര്‍ത്തി കടത്തിവിടുകയാണ്. നൗഷേരയില്‍ അര്‍ധരാത്രി ഒന്നിന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഹവീല്‍ദാര്‍ സോളങ്കി പാട്ടീലാണ് വീരമൃത്യുവരിച്ചത്. ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ നാലുവരെ അതിര്‍ത്തിയിലെ സംഘര്‍ഷം നീണ്ടു. അവന്തിപോരയില്‍ രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റുചെയ്തു. 

നഗ്രോതയില്‍ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ച നാല് ജയ്ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് ലഭിച്ച ആശയവിനിമയ ഉപകരണങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സന്ദേശങ്ങള്‍ കണ്ടെത്തി. ഡിജിറ്റല്‍ മൊബൈല്‍ റേഡിയോയും വയര്‍ലെസ് സെറ്റും മറ്റ് ആശയവിനിമയ ഉപകരണങ്ങളും പാക്കിസ്ഥാന്‍ കമ്പനി നിര്‍മിച്ചവയാണ്. ആഗോള ഭീകരനും ജെയ്ഷ് മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മുഫ്തി റൗഫ് അസ്ഗറും ജയ്ഷ് ഒാപ്പറേഷനല്‍ കമാന്‍ഡര്‍ ഖ്വാരി സരാറുമാണ് ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...