സൈബർ അധിക്ഷേപത്തിന് 3 വര്‍ഷം വരെ തടവ്; പൊലീസ് പിടിമുറുക്കുന്നു

cyber-crime-arrest
SHARE

സൈബർ അധിക്ഷേപം നിയന്ത്രിക്കാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. അസത്യമായ കാര്യങ്ങളുപയോഗിച്ചുള്ള അധിക്ഷേപം 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. എന്നാൽ നിയമ ഭേദഗതി മാധ്യമങ്ങൾക്കും കൂച്ചുവിലങ്ങാവുമെന്ന ആക്ഷേപം ശക്തമാണ്.

അശ്ലീല യൂ ട്യൂബർ വിജയ് പി. നായർക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും പ്രതിഷേധത്തോടെയാണ് സൈബർ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചർച്ചയായത്. ഐ.ടി ആക്ടിലും കേരള പൊലീസ് ആക്ടിലും പര്യാപ്തമായ വകുപ്പുകളില്ലന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയ തൊടെ നിയമ ഭേദഗതിക്ക് മന്ത്രിസഭ തീരുമാനിച്ചു. പൊലീസ് ആക്ടിൽ 118 A എന്ന വകുപ്പ് കൂട്ടി ചേർത്താണ് ഭേദഗതി. വ്യാജമായ ചിത്രങ്ങളും ദൃശ്യങ്ങളും ആരോപണങ്ങളും ഉപയോഗിച്ചുള്ള അധിക്ഷേപം ഇതോടെ ജാമ്യമില്ലാ കുറ്റമാവും. സൈബർ സ്റ്റേഷനുകൾക്ക് പുറമെ ഏത് സ്റ്റേഷനിലും കേസെടുത്ത് അറസ്റ്റ് ചെയ്യാം. 3 വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. ഗവർണർ അംഗീകരിച്ചതിനാൽ ഗസറ്റ് വിഞ്ജാപനം ഇറങ്ങുന്നതോടെ  നിയമം പ്രാബല്യത്തിലാവും. 

അതേസമയം സൈബർ അധിക്ഷേപം നിയന്ത്രിക്കാനെന്ന പേരിലുള്ള നിയമ ഭേദഗതി യോടെ എല്ലാ തരം മാധ്യമങ്ങളും നിയമത്തിൻ്റെ പരിധിയിലായേക്കും. മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരിൽ മാധ്യമത്തിനും ഉന്നയിക്കുന്ന വ്യക്തിക്കെതിരെയും കേസെടുക്കാൻ അവസരം ലഭിച്ചേക്കും. ഇതിനെതിരെ സി.പി.ഐ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഭേദഗതിയിൽ ഉപയോഗിച്ചിരിക്കുന്ന വാചകത്തിൽ എല്ലാ മാധ്യമങ്ങളും എന്നാണോ സൈബർ മാധ്യമം എന്നാണോ എന്ന് മനസിലായിലേ ഇതിൽ വ്യക്തതയുണ്ടാവൂ. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...