വാക്സീന്‍ വിതരണത്തിന് കേന്ദ്രത്തിന്റെ ആപ്പ്; 20,000 സംഭരണ കേന്ദ്രം

covid1-vaccine-1
SHARE

കോവിഡ് വാക്‌സീൻ വിതരണത്തിന് മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ. കോവിൻ എന്ന പേരിലുള്ള ആപ്പിലൂടെ വാക്‌സീൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും.വാക്‌സീൻ സംഭരണം, വിതരണം, പ്രചരണം, ശേഖരണം എന്നിവയ്ക്ക് ആപ് സഹായിക്കും. 28,000വാക്‌സീൻ സംഭരണ കേന്ദ്രങ്ങളാകും രാജ്യത്തുണ്ടാവുകയെന്നാണ് കേന്ദ്ര സർക്കാർ പ്രാഥമികമായി വിലയിരുത്തുന്നത്.

വാക്‌സീൻ നൽകേണ്ട മുൻഗണന ഗ്രൂപുകളുടെ വിവരങ്ങളും ആപിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഓക്സ്ഫര്‍ഡ്  വാക്സീന്‍, ഭാരത് ബയോടെക്കിന്‍റെ കോവാക്സീന്‍ എന്നിവയാണ് രണ്ടുമാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് വാക്സീനുകള്‍.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...