സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി

siddique-kappan-1
SHARE

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് അനുമതി. സിദ്ധീഖ് കാപ്പനെ കണ്ട് വക്കാലത്ത് ഒപ്പിടാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ യു.പി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ േകരള പത്രപ്രവര്‍ത്തക യൂണിയനോട് കോടതി നിര്‍ദേശിച്ചു. അടുത്തയാഴ്ച കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി നടപടികള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. സിദ്ധീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്നും മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനെ ഹാത്രസില്‍ പോയത് കലാപമുണ്ടാക്കാനാണെന്നും തിരിച്ചറിയല്‍ കാര്‍ഡ് 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ പത്രത്തിന്റേതെന്നും സത്യവാങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...