
ജവാൻ റമ്മിൽ ഇൗഥൈൽ ആൽക്കഹോളിന്റെ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ജൂലൈയിൽ വിൽപനയെ്െക്കത്തിച്ച മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു. ആൽക്കഹോളിന്റെ അളവ് 42.86 ൽ നിന്ന് 40 ൽ താഴെ അളവിലേക്ക് പോയതോടെയാണ് മുപ്പതിനായിരം ലിറ്റർ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചത്. കെമിക്കൽ എക്സാമിനേഷൻ ലാബിലെ പരിശോധനാ ഫലത്തെ തുടർന്നാണ് നടപടി. സർക്കാർ ഉടമസ്ഥതയിൽ പുറത്തിറക്കുന്ന ജവാൻ ഏറ്റവും വില കുറഞ്ഞ മദ്യമാണ്. മൂന്നു ബാച്ചിന്റെ വിൽപന മരവിപ്പിച്ചെങ്കിലും പിന്നീട് ഉൽപാദിപ്പിച്ച മദ്യം ലഭിക്കും