ബെംഗളൂരു ലഹരിക്കേസിലും ബിനീഷ് അറസ്റ്റിൽ; മുറുകുന്ന കുരുക്ക്

bineesh-kodiyeri-8
SHARE

ബെംഗളൂരു ലഹരിയിടപാട് കേസിലും ബിനീഷ് കോടിയേരി അറസ്റ്റില്‍. പ്രതിചേര്‍ത്ത് കോടതിക്ക് റിപ്പോര്‍ട്ട് ‍നല്‍കിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, വൈകിട്ടോടെ ബിനീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഫോഴ്സ്മെന്റ് കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെ  ആണ് എന്‍സിബിയുടെ നീക്കം.

ബെംഗളൂരു ലഹരി ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായിട്ടുള്ള അനൂപ് മുഹമ്മദ്, സോണറ്റ്  ലോംബോ, സുഹാസ് കൃഷ്ണ ഗൗഡ എന്നിവർ  പിന്നീട് എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് കഴിഞ്ഞ ആറിന് എൻസിബി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചതോടെ എൻ സി ബി അപേക്ഷ പിൻവലിച്ചു.

പിന്നീട് ഇന്നലെയാണ് കോടതിയിൽ അപേക്ഷ നൽകിയത്. ഇന്ന് അപേക്ഷ അനുവദിച്ചതോടെ മൂന്നു മണിയോടെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ എത്തി ബിനീഷിനെ എൻസിബി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. ലഹരി ഇടപാടിന് ഇടയിലാണ് ബിനീഷിനെ പരിചയപെട്ടത്, നേരിട്ട് ഇടപാട് നടന്ന ഹോട്ടൽ ബിനീഷിന്റെ ബെനാമി സ്ഥാപനമാണെന്ന അനൂപിന്റെ മൊഴികളും ബിനീഷ് കൊക്കെയ്ൻ ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന  മറ്റു രണ്ടു മൊഴികളുമാണ് ബിനീഷിന് കുരുക്കായത്. ഇതോടെ ജാമ്യം കിട്ടി ഉടനെ പുറത്തിറങ്ങാനുള്ള ബിനീഷിന്റെ ശ്രമങ്ങൾ പാഴായി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...