ജമ്മു കശ്മീരിൽ 3 ജി, 4 ജി സേവനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

mobile-data-02
SHARE

ജമ്മു കശ്മീരില്‍ 3ജി, 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഗന്തര്‍ബാല്‍, ഉധംപൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിന് പിന്നാലെയാണ് ഇന്‍റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീംകോടതി വിധിച്ചു. പിന്നാലെ 2ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചെങ്കിലും 3ജി,4ജി വിലക്ക് തുടര്‍ന്നു. പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷം കശ്മീര്‍ സാധാരണനിലയിലേക്ക് തിരിച്ചെത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴാണ് വിലക്ക് തുടരുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...