ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

karnan
SHARE

ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ വിഡിയോകള്‍ തടഞ്ഞുവെയ്ക്കാന്‍ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. കര്‍ണന്‍ സുപ്രീം കോടതി ,ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച വിഡിയോകള്‍ തടഞ്ഞുവെയ്ക്കാന്‍  ഫെയ്സ് ബുക്ക് , യുട്യൂബ്, വാട്സ് ആപ്പ് എന്നിവയ്ക്കാണു  മദ്രാസ് ഹൈക്കോടതി നിര്‍ദേശം  നല്‍കിയത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ൈലംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു  കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്.  വനിതാ ജീവനക്കാരുടെ പേരുകളും  വെളിപെടുത്തിയിരുന്നു.ഇതിനെതിരെ തമിഴ്നാട് ബാര്‍ കൗണ്‍സില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു വിധി. ചെന്നൈ സൈബര്‍ സെല്‍ കര്‍ണനെതിരെ എടുത്ത കേസില്‍ എന്തു നടപടിയെടുത്തുവെന്നറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്തമാസം 16 ന് വീണ്ടും പരിഗണിക്കും

MORE IN BREAKING NEWS
SHOW MORE
Loading...
Loading...