യൂണിടാക് നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്; നോട്ടീസയക്കും

unitac-santhosh-1
SHARE

ലൈഫ് മിഷൻ കരാർ കൈക്കൂലിയായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം.  ഇതിനായി ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. നേരത്തെ കാട്ടാക്കട സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ പിടിച്ചെടുത്തിരുന്നു. നറുക്കെടുപ്പിലൂടെയാണ് ഫോണ്‍ ലഭിച്ചെതെന്നാണ് പ്രവീണ്‍ വിജിലന്‍സിന് നല്‍കിയ മൊഴി.  പരസ്യ കമ്പനി ഉടമ പ്രവീൺ , എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ , കോൺസുൽ ജനറൽ അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ഫോണുകൾ ഉപയോഗിക്കുന്നത്. ഒരു ഫോണിന്റെ വിവരങ്ങളാണ് ഇനി അറിയേണ്ടത്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...