
രാജ്യത്ത് 24 മണിക്കൂറിനിടെ 470 പേര് കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 1,22,111 ആയി. ഇന്നലെ 58,684 പേര്‍ക്കാണ് രോഗം ഭേദമായത്. അതേസമയം വായുമലിനീകരണത്തില്‍ ശ്വാസംമുട്ടുന്ന ഡല്‍ഹിയില്‍ ശൈത്യം കൂടി പിടിമുറുക്കിയത് കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നു. വായുമലിനീകരണം അതീവമോശം നിലയിലാണ്.
58 വര്‍ഷത്തെ ഏറ്റവും തണുത്ത ഒക്ടോബറിലൂടെയാണ് രാജ്യതലസ്ഥാനം കടന്നുപോയത്. ശരാശരി 12.5 ഡിഗ്രി കുറഞ്ഞ താപനിലയാണ് ഒക്ടോബറില്‍ അനുഭവപ്പെട്ടത്. പുകമഞ്ഞും നവരാത്രി ആഘോഷങ്ങള്‍ക്കിടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതുമാണ് കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമായത്.
5,062 കേസുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുദിവസമായി ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിന് മുകളിലാണ്. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിദിന കേസുകള്‍ ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍.