ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നു; സര്‍ക്കാരിനെ പിന്തുണച്ച് സിപിഎം സിസി

cpm-pinarayi-karat-yechuri
SHARE

സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മറ്റി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് സിസിയില്‍ വിമര്‍ശനമുയര്‍ന്നു. സിബിെഎയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുന്നതില്‍ നിയമവശം പരിശോധിച്ച് കേരള സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ചു. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സിസിയില്‍ ഇന്ന് ചര്‍ച്ചയായില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ധാരണ നാളെ സിസിയുടെ പരിഗണനയ്ക്ക് വരും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...