എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമം: തുറന്നടിച്ച് ചെന്നിത്തല

ramesh-chennithala-01
SHARE

സിപിഎം അത്യാസന്നനിലയിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധമെന്ന് സംശയം. ശിവശങ്കറിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാന്‍ ശ്രമമെന്ന് ചെന്നിത്തല.  ലാവലിന്‍ കേസിലും ചെയ്തത് ഇതുതന്നെ. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പറയുന്നത് കള്ളമെന്ന് ബിജെപി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കുറ്റവാളി മുഖ്യമന്തിയെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കെട്ടിയ രണ്ടുലക്ഷംരൂപയുടെ ആപ്പിള്‍ വാച്ച് എവിടെ?.  ലൈഫ് മിഷന്‍നിലെ വിവാദമായ ഐ ഫോണ്‍ എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...