എകെജി സെന്‍ററിലേക്ക് പ്രതിഷേധം; സംഘർഷ സൂചന; നീക്കം ഉപേക്ഷിച്ച് യുവമോര്‍ച്ച

akg-centre-cpm-1
SHARE

ബിനീഷ് കോടിയേരിയുടെ അറസ്റ്റിന് പിന്നാലെ സിപിഎം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലേക്ക് പ്രതിഷേധം നടത്താനുള്ള നീക്കം യുവമോര്‍ച്ച ഉപേക്ഷിച്ചു. വൈകിട്ട് അഞ്ചരയോടെ എ.കെ.ജി സെന്‍ററിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ച ശേഷമാണ് യുവമോര്‍ച്ച പിന്‍മാറിയത്. യുവമോര്‍ച്ച പ്രതിഷേധം എത്തുമെന്ന വിവരത്തെ തുടര്‍ന്ന്  ജില്ലയിലെ സിപിഎം നേതാക്കളായ വി ശിവന്‍കുട്ടി.‍‍ ജയന്‍ബാബു എന്നിവരും സിഐടിയും സിപിഎം പ്രവര്‍ത്തകരും എ.കെ.ജി സെന്‍റിന് മുന്നില്‍ സംഘടിച്ചു. സിപിഎം ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തിയാല്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് വ്യക്തമായതോടെ ബിജെപി നേതൃത്വം ഇടപെട്ട് യുവമോര്‍ച്ച  പ്രവര്‍ത്തകരെ വിലക്കുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...