ശിവശങ്കറിന്റെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല: കൈകഴുകി സിപിഎം

cpm
SHARE

ശിവശങ്കറിന്റെ അറസ്റ്റ് വ്യക്തിപരമായ ചെയ്ത കുറ്റകൃത്യത്തിലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍. ശിവശങ്കര്‍ അറസ്റ്റില്‍ മുഖ്യമന്ത്രി ധാര്‍മിക ഉത്തരവാദിത്വമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജിക്കായി ഉയരുന്ന പ്രതിപക്ഷ ആവശ്യം സിപിഎം തള്ളികളഞ്ഞു. 

സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതാണെങ്കിലും അതൊന്നു സമ്മതിച്ചു തരാന്‍ സര്‍ക്കാര്‍ തയാറല്ല. സന്തം നിലയില്‍ കുറ്റകൃത്യയില്‍ പങ്കാളിയായതിനാലാണ്  അറസ്റ്റെന്നും അന്തിമവിധി വരട്ടേ എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ശിവശങ്കര്‍ സ്വയം വരുത്തിവെച്ച വിന എന്ന നിലയിലാണ്  സിപിഎമ്മും  സര്‍ക്കാരിനെ പ്രതിരോധിക്കുന്നത്  മുഖ്യമന്ത്രിക്കോ മുഖ്യമന്തിയുടെ ഓഫീസിനോ പങ്കില്ല. എന്നാല്‍ കേസ് കെട്ടിചമച്ചതോ അല്ലെന്നോ നിലപാടിലേക്കോ സിപിഎം ഇപ്പോള്‍ എത്തുന്നില്ല. ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുമെന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യം തള്ളി  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

  

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു ശിവശങ്കര്‍ ചെയത് കാര്യങ്ങളില്‍ ധാര്‍മിക ഉത്തരവാദിത്വം എന്നത് മുഖ്യമന്ത്രിയേയും വേട്ടയാടും. സ്വര്‍ണ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന കസ്റ്റംസ് ഉദ്യോദസ്ഥന്റെ നേരത്തെ  പ്രസ്താവന ആഘോഷമാക്കിയ സിപിഎമ്മിനും  സര്‍ക്കാരിനും  ഇപ്പോള്‍ ഇ.ഡി നടത്തിയ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കുക ബുദ്ധിമുട്ടാവും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...