മലപ്പുറത്ത് യുഡിഎഫ് വെൽഫെയറിനെ കൂട്ടിയെന്ന് സിപിഎം; എതിർപ്പ് വോട്ടാക്കാമെന്ന് പ്രതീക്ഷ

Welfare-LDF-03
SHARE

മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ധാരണയിലെത്തിയതായി സി.പി.എം. യു.ഡി.എഫ് ...വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്ക്, രാഷ്ട്രീയമായി എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.  

ജില്ലയിലെ ഒട്ടേറെ തദ്ദേശസ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഉറപ്പിച്ച വാര്‍ഡുകളില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥി വേണ്ടന്ന് ധാരണയായി എന്നാണ് സി.പി.എം ആരോപണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാന്‍ യു.ഡി.എഫ് കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണന്നും പറയുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതില്‍ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഇ.കെ. വിഭാഗം സുന്നികള്‍ക്കും മുജാഹിദിനും എതിര്‍പ്പുണ്ട്. ഈ വിഭാഗങ്ങളുടെ എതിര്‍പ്പ് വെല്‍ഫെയര്‍ പാര്‍ട്ടിയെ ശക്തമായി പ്രതിരോധിക്കുന്ന ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ഇടതുപക്ഷത്തിനുളളത്. 

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടികളുമായി ഈ തിരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ പോലും ധാരണയുണ്ടാക്കില്ലെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പറപ്പൂര്‍, കൂട്ടിലങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചാണ് ഇടതുമുന്നണി ഭരണം നടത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...