സ്വര്‍ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി: രാജിവയ്ക്കണം: ആവശ്യവുമായി പ്രതിപക്ഷം

udf-dharna-04
SHARE

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തതോടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം രംഗത്തെത്തി. അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണ് ശിവശങ്കറിന്‍റെ അറസ്റ്റെന്ന്  ബിജെപി പ്രതികരിച്ചു.  

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതോടെ സര്‍്ക്കാരിനും മുഖ്യമന്ത്രിക്കും നേരെയുള്ള പ്രതിപക്ഷ ആക്രമണത്തിന്‍റെ മൂര്‍ച്ചയേറി. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നാണമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പോകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണ് ശിവശങ്കറിനെതിരെയുള്ള നടപടിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശിവശങ്കർ സത്യംപറഞ്ഞാല്‍ മുഖ്യമന്ത്രി അറസ്റ്റിലാകുമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ശിവശങ്കറിന്‍റെ കസ്റ്റഡി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എന്നുമാത്രമല്ല ഉന്നതഉദ്യോഗസ്ഥന്‍ ജാഗ്രതപാലിക്കണമായിരുന്നുവെന്ന ഹൈക്കോടതിയുടെ പരാമര്‍ശം സര്‍ക്കാരിനെക്കൂടി പരോക്ഷമായി പ്രതിക്കൂട്ടിലാക്കുന്നതാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...