സംവരണത്തോട് യോജിപ്പ്; സഭയുടെ അഭിപ്രായം മാനിക്കുന്നു: ലീഗിനെ വെട്ടിലാക്കി മുല്ലപ്പള്ളി

mullapally-ramachandran-aga
SHARE

മുന്നാക്കസംവരണത്തോട് യോജിപ്പെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു. എന്നാൽ ഇത് ഇപ്പോൾ നടപ്പാക്കുന്നതിന് എതിരാണെന്നും. സിറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന് അകത്ത് ആശയക്കുഴപ്പം ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമില്ല. ധാരണയുണ്ടാക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്നാക്കസംവരണത്തോട് വിയോജിച്ച് ലീഗ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം, സാമ്പത്തിക സംവരണത്തില്‍ ലീഗിന് അസ്വസ്ഥതയെന്തിനെന്ന് സിറോ മലബാര്‍ സഭ ചോദിച്ചിരുന്നു. ലീഗിന്‍റെ വര്‍ഗീയ മുഖം പുറത്തു വരുന്നുവെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി. യുഡിഎഫ് നിലപാട് പ്രഖ്യാപിക്കാനാകാത്ത വിധം ദുര്‍ബലമായോ എന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ, സാമ്പത്തിക സംവരണത്തില്‍ ബിജെപിയെ പുകഴ്ത്തി സിറോ മലബാര്‍ സഭ. ബിജെപി സ്വീകരിച്ചത്ശക്തമായ നിലപാടെന്ന് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.  കോണ്‍ഗ്രസിന്  ദേശീയ നിലപാട് അനുകൂലിക്കാനാകുന്നില്ലെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...