ആര്‍.ശ്രീലേഖ ഐ.പി.എസ്. അസോസിയേഷന്‍ പ്രസിഡന്റ്

r-sreelekha-02
SHARE

ഐ.പി.എസ്.അസോസിയേഷന്‍ പ്രസിഡന്‍റായി ഫയര്‍ഫോഴ്സ് മേധാവി ആര്‍.ശ്രീലേഖയെ തെരഞ്ഞെടുത്തു. ഡിസംബറില്‍ ശ്രീലേഖ വിരമിക്കുമ്പോള്‍ പുതിയ പ്രസിഡന്‍റ് എത്തും. ടോമിന്‍ ജെ.തച്ചങ്കരി പ്രസിഡന്‍റ് സ്ഥാനത്തേക്ക് താല്‍പര്യം പ്രകടിപ്പിച്ചെങ്കില്‍ മുതിര്‍ന്ന ഡി.ജി.പി എന്ന നിലയില്‍ ശ്രീലേഖയെ നിയമിക്കുകയായിരുന്നു. എസ്.ഹരിശങ്കറാണ് ജോയിന്‍റ് സെക്രട്ടറി.

കെ.പത്മകുമാര്‍, പി.വിജയന്‍, പി.പ്രകാശ്, രാഹുല്‍ ആര്‍.നായര്‍, ആദിത്യ പദംസിങ് എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍. സെക്രട്ടറിയായി ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഐ.പി.എസ്. അസോസിയേഷന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ സെക്രട്ടറിയാണ് ഹര്‍ഷിത.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...