പെരിയ കേസ്: അഭിഭാഷകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ യാത്രാബത്ത; തുക രഹസ്യം

periya
SHARE

പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ ഏറ്റെടുത്തതിനെതിരെയുള്ള വാദത്തിനായി എത്തിയ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് വിമാനയാത്രക്കൂലിയും ഹോട്ടല്‍ താമസവും അനുവദിച്ചു. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള ബിസിനസ് ക്ലാസ് യാത്രാപ്പടിയും മുന്തിയ ഹോട്ടലിലെ താമസത്തിനുമാണ് പണം മുന്‍കൂറായി അനുവദിച്ചത്. ഫീസിനു പുറമേയാണ് യാത്രാപ്പടിയും ഹോട്ടല്‍ ചെലവും അനുവദിച്ചത്.

എന്നാല്‍ തുക എത്രയെന്നു വ്യക്തമാക്കിയിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് സര്‍ക്കാര്‍ നടപടി. തുക അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ.ജോസാണ് ഉത്തരവിറക്കിയത്. നേരത്തെ അന്‍പതു ലക്ഷത്തിലേറെ രൂപയാണ് സുപ്രീംകോടതിയില്‍ നിന്നെത്തിയ അഭിഭാഷകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഫീസിനത്തില്‍ അനുവദിച്ചിരുന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...