നെല്ലുസംഭരണം: പ്രതിസന്ധി നീങ്ങുന്നു; സപ്ലൈകോയുമായി സഹകരിക്കുമെന്ന് മില്ലുടമകള്‍

paddy-wb
SHARE

സമരത്തിൽ നിന്നു പിന്മാറാനും സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണത്തിൽ സഹകരിക്കാനും സ്വകാര്യ മിൽ ഉടമകളുടെ സംഘടന തീരുമാനിച്ചു. മിൽ ഉടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഒരു മാസത്തിനുള്ളിൽ മുഖ്യന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരാമെന്ന ധാരണയിലാണ് സമരം പിൻവലിച്ചത്.  ഇതോടെ ഒന്നാംവിളയുടെനെല്ലു സംഭരണം തുടങ്ങാം.

കർഷകർക്ക് താൽക്കാലിക ആശ്വാസമാണ് തീരുമാനം.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൃഷി ,സഹകരണ,പൊതുവിതരണ വകുപ്പ് മന്ത്രിമാർ മിൽ ഉടമകളുടെ സംഘടനയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.  പ്രളയകാലത്തു സംഭരിച്ച നെല്ല് നശിച്ചതിനെ തുടർന്നുണ്ടായ 16 കോടി രൂപയുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ടാണ് മിൽ ഉടമകളുടെ സംഘടന സമരത്തിലേക്ക് നീങ്ങിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...