യുഡിഎഫ് വന്നാല്‍ കുറ്റക്കാർക്കെതിരെ നടപടി: 'വാളയാറിൽ' ചെന്നിത്തല

Walayar-Monday-02
SHARE

വാളയാർ കേസിൽ സർക്കാർ ഇനിയും ക്രൂരത കാണിക്കരുതെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐ അന്വഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. മക്കളുടെ മരണത്തിൽ നീതി തേടി വീടിന് മുന്നിൽ സത്യാഗ്രഹം നടത്തുന്ന മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു ഇരു നേതാക്കളും. 

മതാപിതാക്കളുടെ സത്യാഗ്രഹ സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ കൂടുതൽ നേതാക്കളും, സംഘടനാ പ്രവർത്തകരും വാളയാറിലേക്കെത്തി. കണ്ണ് തുറക്കാത്ത സര്ക്കാരാണിതെന്നും ഇനിയും ക്രൂരത കാണിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. കുറ്റബോധം കൊണ്ടാണ് മന്ത്രി എകെ ബാലൻ മാതാപിതാക്കളെ  കാണാത്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മാതാപിതാക്കൾക്ക് പിന്തുണയുമായെത്തി.കേസ് സിബിഐ അന്വേഷിക്കണം. സിപിഎം പ്രവർത്തകർ പ്രതിയായ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ  ഫലം കാണില്ല. മുഖ്യമന്ത്രി ദൂതൻ വഴിയാണ് കേസ് അട്ടിമറിച്ചതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ നൽകിയ ഉറപ്പ് പാലിക്കും വരെ സമരം തുടരുമെന്ന് കുട്ടികളുടെ അമ്മ ആവർത്തിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...