എൻഡിഎയുമായി ഉടക്കി; പി സി തോമസ് യുഡിഎഫിലേക്ക്: വരവ് ഉപാധികളില്ലാതെ..?

P-C-Thomas
SHARE

കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റ ആവശ്യം പി സി തോമസ് അംഗീകരിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ യു.ഡി.എഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും.  

ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ പി സി തോമസിനെ ഒപ്പം കൂട്ടുന്നത്  മധ്യ കേരളത്തിൽ ഗുണം ചെയ്യുമെന്നാണ് യു ഡി എഫിന്റ വിലയിരുത്തൽ. കാര്യമായ ഉപാധികളില്ലാതെ വരാൻ പി സി തോമസും സമ്മതിച്ചതോടെയാണ് യു ഡി എഫിലേക്കുള്ള വഴി തുറക്കുന്നത്. എൻ ഡി എയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന പി സി തോമസിന്റ കഴിഞ്ഞ ദിവസത്തെ  പ്രസ്താവന  ഇതിന്റ ഭാഗമാണ്. ഒന്നിച്ചിരുന്നുള്ള ചർച്ചയുണ്ടായില്ലെങ്കിലും കോൺഗ്രസിന്റ പ്രധാന നേതാക്കളുമായെല്ലാം തോമസ് ഫോണിൽ സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നേരിട്ടെത്തി ചർച്ച നടത്തുമെന്നാണ് സൂചന.   

വാഗ്ദാനം ചെയ്ത ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് പി സി തോമസ് എൻ ഡി എയുമായി അകന്നത്. അന്നു മുതൽ  യു ഡി എഫിൽ ചേരാൻ ശ്രമങ്ങൾ തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച് പോകാനാണ് ധാരണ. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് യു ഡി എഫിന്റ വാഗ്ദാനം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...