സാവാള വിലക്കയറ്റം നേരിടാൻ നടപടി; ഹോര്‍ടികോര്‍പ് 45 രൂപയ്ക്ക് വിൽക്കും

onion-horticorp-1
SHARE

സവാള ഒരുകിലോയ്ക്ക് നാല്‍പ്പത്തിയഞ്ചുരൂപ നിരക്കില്‍ ഹോട്ടികോര്‍പ് വിപണനശാലകളില്‍ ലഭ്യമാകും. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഫെഡിൽ നിന്ന് സംഭരിച്ച സവാളയുടെ ആദ്യലോഡ് തിരുവനന്തപുരത്തെത്തി. ഇരുനൂറ് ടണ്‍ സവാള എത്തിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് എം.ഡി. വി. സജീവ് പറഞ്ഞു.

കുതിച്ചുയരുന്ന സവാള വിലക്കയറ്റം പിടിച്ചുനിർത്താനുള്ള  സർക്കാർ നടപടിയുടെ ഭാഗമായാണ്  കേന്ദ്ര സർക്കാർ സ്ഥാപനമായ നാഫെഡിൽ നിന്നു സവാള സംഭരിക്കാന്‍ തീരുമാനിച്ചത്. പൊതുവിപണിയിൽ 100 രൂപ വരെയാണ് ഒരുകിലോ സവാളയുടെ വില. ഹോർട്ടികോർപ് വിപണകേന്ദ്രങ്ങള്‍ വഴി കിലോയ്ക്ക് 45 രൂപയ്ക്കാണ് വിൽപ്പന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള സവാളയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. എറണാകുളത്തും ലോഡ് എത്തിയിട്ടുണ്ട്. 200 ടൺ സവാളയ്ക്ക് ഓർഡർ കൊടുത്തിട്ടുണ്ട്. 

 35 രൂപയ്ക്കാണ് ഹോർട്ടികോർപ് നാഫെഡിൽ നിന്നു സവാള വാങ്ങുന്നത്. ഇത് കുറച്ചു നൽകണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയും കൃഷിമന്ത്രിയും കേന്ദ്രസർക്കാരിന് കത്തെഴുതിയിട്ടുണ്ട്. എങ്കിൽ വീണ്ടും വില കുറയാൻ ഇടയുണ്ട്. ഏതായാലും 45 രൂപയ്ക്ക് മുകളിൽ പോകില്ലെന്നാണ് സർക്കാരിന്റെ ഉറപ്പ്. രണ്ടാഴ്ചത്തേക്ക് സാധാരണനിലയിൽ 25 ടൺ മതിയാകും. വേണ്ടിവന്നാൽ കൂടുതൽ സവാള ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...