പാലായിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും: എം.പി ജോസഫ്

pj-joseph-mp-joseph-01
SHARE

ജോസ് കെ മണിയുടെ ഇടതു പ്രവേശനത്തിന് പിന്നാലെ കെ എം മാണി കുടുംബത്തിൽ നിന്നും  പി.ജെ ജോസഫിനു  പിന്തുണ. യു ഡി എഫ് ആവശ്യപെട്ടാൽ പാലായിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ജോസ് കെ മാണിയുടെ സഹോദരി ഭർത്താവാണ് രംഗത്തെത്തിയത്.  തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന നൽകേണ്ടത് തങ്ങൾക്കാണെന്നു പി. ജെ ജോസഫ് വ്യക്തമാക്കി.

കെ എം മാണിയുടെ മരണ ശേഷം, ജോസ് കെ മാണിയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയായ പിജെ ജോസഫുമായി, ജോസ് കെ മാണിയുടെ സഹോദരി ഭർത്താവ് എം.പി ജോസഫ് കൂടിക്കാഴ്ച്ച നടത്തി. കെ.എം. മാണി ഉണ്ടായിരുന്നെങ്കിൽ എൽ ഡി എഫിലേക്ക് പോകാൻ അനുവദിക്കില്ലായിരുന്നു. പാലായിൽ യു ഡി എഫ് ആവശ്യപ്പെട്ടാൽ മത്സരിക്കാനുറച്ചാണ്എംപി  ജോസഫിന്റെ നീക്കം. മാണി കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർഥിയെ ഇറക്കി മേൽകൈ നേടാൻ യുഡിഎഫ് തയാറായാൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം പി  ജോസഫിനായിരിക്കും പാലായിൽ  നറുക്ക് വീഴുക, ഇത് ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയാകും.

അതേ സമയം കൂടുതൽ ആളുകൾ ജോസ് കെ മാണി വിഭാഗത്തിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണെന്നു പിജെ ജോസഫ് പറയുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്‌ മത്സരിച്ച സീറ്റുകളിൽ ആദ്യ പരിഗണന ജോസഫ് പ്രതീക്ഷിക്കുന്നുണ്ട്. ജോസ് കെ. മാണിക്കെതിരെയുള്ള രാഷ്ട്രീയ വിജയത്തിനു എന്ത് വിട്ടുവീഴ്ചക്കും, തയ്യാറാണെന്ന് പിജെ ജോസഫ്  മുന്നണിയിൽ  വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...