യുഡിഎഫ് നേതൃത്വം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു: കോടിയേരി

kodiyeri
SHARE

യു.ഡി.എഫിന്റെ നേതൃത്വം കോണ്‍ഗ്രസ് ലീഗിന് കൈമാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറ വച്ചിരിക്കുകയാണ്. യു.ഡി.എഫ് നേതൃത്വം  എം.എം ഹസന്‍– കുഞ്ഞാലിക്കുട്ടി– അമീർ എന്നിവര്‍ക്ക് കൈമാറിയെന്നും കോടിയേരി ആരോപിച്ചു.

ലീഗിന്റെ മതതീവ്രവാദത്തിനെതിരായ നിലപാട് മാറി. ഇന്ന് ജമാ അത്തെ ഇസ്്ലാമിയുടെ പ്രത്യയശാസ്ത്രമാണ് ലീഗിന്റേത്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായും യു.ഡി.എഫ് സഖ്യത്തിന് ശ്രമിക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് സി.ബി.ഐയ്ക്കുളള പ്രവര്‍ത്തനാനുമതി പുനഃപരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.ബി.ഐയെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കുന്നു എന്ന് വ്യക്തമായിട്ടുണ്ടെന്നും കോടിയേരി് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...