വാളയാറില്‍ അഞ്ചുപേര്‍ മരിച്ച കേസ്; കൂടുതൽ തെളിവ്‌ ലഭിച്ചു

walayar-death-03
SHARE

പാലക്കാട് വാളയാറില്‍ അഞ്ചുപേര്‍ ദ്രാവകം കഴിച്ച് മരിച്ചതില്‍ പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. വാറ്റുചാരായമാണെന്ന് പറഞ്ഞാണ് ശിവന്‍ വിതരണം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യമാണോയെന്ന് വ്യക്തമല്ലാത്തതിനാല്‍ രാസപരിശോധനാഫലം വന്നാലേ അന്വേഷത്തിലും പുരോഗതിയുണ്ടാകു. 

പതിനേഴിന് ഉച്ചയ്ക്ക് ശേഷമാണ് ചെല്ലങ്കാവ് കോളനിയിലെ ശിവന്‍ മദ്യമാണെന്ന് പറഞ്ഞ് മിക്കയിടത്തും വിതരണം ചെയ്തത്. സമീപ പ്രദേശത്തെ തൊഴിലാളികളോട് വാറ്റുചാരായമാണെന്ന് പറഞ്ഞാണ് നല്‍കിയത്. ചിത്രങ്ങള്‍ നാട്ടുകാര്‍ പൊലീസിന് കൈമാറി. കഴിഞ്ഞദിവസം ലഭിച്ച കുപ്പികളും കന്നാസുകളും ബന്ധമുളളതാണോയെന്ന് പരിശോധിക്കുന്നു. 

കുപ്പിയിലുണ്ടായിരുന്നത് മദ്യമാണോ, സാനിറ്റൈസറാണോ, വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോയെന്ന് ഇനിയും വ്യക്തമല്ല. ആശുപത്രിയില്‍ ചികില്‍സയിലുളളവരും ആദിവാസി കോളനിയിലുളളവരും പല വിധത്തിലുളള മൊഴിയാണ് നല്‍കിയിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം പ്രകാരം ആന്തരീകാവയവങ്ങള്‍ക്ക് പൊളളലേറ്റതുപോലെയാണ്. പ്രധാനകണ്ണികള്‍ മരിച്ചതോടെ രാസപരിശോധനാഫലം പ്രകാരമുളള അന്വേഷണം മാത്രമാണ് പൊലീസിനും എക്സൈസിനും മുന്നിലുളളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...