അവസാന സംവാദം ഇന്ന്; കാലാവസ്ഥ വ്യതിയാനം മുഖ്യ ചര്‍ച്ചാവിഷയമാകും

trump-biden-02
SHARE

അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടി ഇന്ന് നടക്കുന്ന അവസാന സംവാദത്തില്‍  കാലാവസ്ഥ വ്യതിയാനവും മുഖ്യചര്‍ച്ചാവിഷയമാകും. ടെന്നിസിലെ നാഷ്‌വില്ലില്‍ രാത്രി ഒന്‍പതിന് തുടങ്ങുന്ന ചര്‍ച്ച ഒന്നരമണിക്കൂര്‍ ഇടവേളകളില്ലാതെ തുടരും. ആദ്യസംവാദത്തില്‍ ഇരുനേതാക്കളും പരസ്പരം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തവണ മ്യൂട്ട് ബട്ടന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് സംഘാടകര്‍.

തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തിലാണ് ഇരുപാര്‍ട്ടികളുടെയും ഊന്നല്‍. 2016ല്‍ സ്ഥാനമേറ്റെടുത്തതുമുതല്‍ പരിസ്ഥിതി സംരക്ഷണ നിയന്ത്രണങ്ങള്‍ ലംഘൂകരിക്കുന്നതിലായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ ശ്രദ്ധ.അതിന്‍റെ ഭാഗമായിരുന്നു പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നുള്ള പിന്‍മാറ്റം. ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍  ഒബാമ ഭരണക്കൂടം ഏര്‍പ്പെടുമെത്തിയ സുരക്ഷാമാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി എണ്ണ ഖനനത്തിന് വീണ്ടും അനുമതി നല്‍കാനുള്ള നീക്കങ്ങളും തുടങ്ങി. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചയായ  ആദ്യസംവാദത്തില്‍ പക്ഷെ പ്രസിഡന്‍റ് നിലപാട് മയപ്പെടുത്തി. കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ച് ബോധവാനെന്ന് സമ്മതിച്ച ട്രംപ് കലിഫോര്‍ണിയയില്‍ കാട്ടുതീ ഉണ്ടായത് മോശം വനപരിപാലനം മൂലമാണെന്ന് ആരോപിച്ചു.

അതേസമയം വിജയിച്ചാല്‍ പാരിസ് കാലാവസ്ഥാ കരാറില്‍ വീണ്ടും ചേരുമെന്നാണ് ഡെമൊക്രട്ടിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ പ്രധാന വാഗ്ദാനം. ട്രംപിന്‍റെ നിഷ്ക്രിയത്വവും നിഷേധവുമാണ് കാട്ടുതീയും വെള്ളപ്പൊക്കവും  ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ക്ക് വഴിവച്ചതെന്ന് ബൈഡന്‍ ആരോപിക്കുന്നു.  

കാര്‍ബണ്‍ പുറന്തല്‍ കുറയ്ക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഉറപ്പ് നല്‍കുന്നതിനൊപ്പം 2035 ഓടെ  വൈദ്യുതിയില്‍നിന്ന് കാര്‍ബണ്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്നാണ് ബൈഡന്‍റെ വാഗ്ദാനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...