വെല്‍ഫെയര്‍–യുഡിഎഫ് ധാരണയ്ക്കുള്ള നീക്കത്തെ എതിര്‍ത്ത് എസ്.വൈ.എസ്

samastha-League
SHARE

തദ്ദേശ തിരഞ്ഞെടുപ്പിനായി യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയതിന് എതിരെ സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് രംഗത്ത്. ജമാഅത്തെ ഇസ്്ലാമി അമീറിനെ യു.ഡി.എഫ് കണ്‍വീനര്‍ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെ മതേതര നിലപാടിന് വിരുദ്ധമാണ്. നാളെ ചേരുന്ന യു.ഡി.എഫ് യോഗം നിര്‍ണായകമാവും. 

ജമാഅത്തെ ഇസ്്ലാമിയുടെ ഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ധാരണയുണ്ടാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം തന്നെ വ്യക്തമാക്കിയതോടെയാണ് ഈ ബന്ധത്തിനെതിരെ പ്രതിഷേധവുമായി എസ്.വൈ.എസ് രംഗത്തെത്തിയത്. എസ്.വൈ.എസ് യു.ഡി.എഫ് നേതാക്കളെ നേരില്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ മുസ്്ലീംലീഗ് നീക്കം നടത്തിയതിനെതിരെ സമസ്ത പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കഴിഞ്ഞ മാസം പാണക്കാട് ഉഭയകക്ഷിയോഗം വിളിച്ചിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഇനി ബന്ധമുണ്ടാവില്ലെന്ന് എഴുതി നല്‍കിയെങ്കിലും ധാരണക്ക് വിരുദ്ധമായി യു.ഡി.എഫ് മുന്നോട്ടു പോവുന്നുവെന്ന വികാരമാണ് സമസ്തക്കുളളത്. ലീഗ് പിന്നോട്ട് നിന്നപ്പോഴാണ്  യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍  കേരള ജമാഅത്തെ ഇസ്്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനെഎടക്കരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. 

മുന്‍പൊന്നും നടക്കാത്ത സംഭവമാണിതെന്നാണ് എസ്.വൈ.എസ് വ്യക്തമാക്കുന്നത്. ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്്ലാമി അമീറിനെ കാണാന്‍ യു.ഡി.എഫ് കണ്‍വീനര്‍ പുറപ്പെട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണക്കില്ലെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചെങ്കിലും ബന്ധം തുടര്‍ന്നാല്‍ നിലപാട് കടുപ്പിക്കുമെന്നാണ് സമസ്ത നേതൃത്വം വ്യക്തമാക്കുന്നത്. എന്നും മുസ്്ലീം ലീഗിന്റെ ശക്തി സമസ്തയാണ്. അതുകൊണ്ടു തന്നെ  ശ്കതമായ സ്വധീനമുളള എസ്.വൈ.എസിനെ പിണക്കിക്കൊണ്ട് മുന്നോട്ടു പോവാന്‍ മുസ്്ലീംലീഗിനും യു.ഡി.എഫിനും പ്രയാസമാവും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...