ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി: കുമ്മനം കേന്ദ്ര സര്‍ക്കാർ പ്രതിനിധി

kummanam-reaction
SHARE

ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു.കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധിയായാണ്  ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ.തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യ തന്ത്രി സംസ്ഥാന സർക്കാർ നോമിനി എന്നിവർ ഉണ്ടായിരിക്കും. ബിജെപി എൻ.ആർ.ഐ സെൽ മുൻ കൺവീനർ ഹരികുമാറിനെ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നൽകിയത്, ദേശീയ ഭാരവാഹിത്വ പട്ടികയിൽ കുമ്മനത്തെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...