സമൂഹ മാധ്യമങ്ങളിലടക്കം വ്യക്തിഹത്യ; ഡോ. നജ്മ പൊലീസിൽ പരാതി നൽകി

dr-najma-01
SHARE

കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് രോഗികളുടെ മരണത്തെക്കുറിച്ച് ശബ്ദ സന്ദേശമയച്ച നഴ്സിങ് ഓഫിസർ ജലജാദേവിയുടെ മൊഴി  പൊലീസ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കോട്ടയം നീണ്ടൂരിലെ വീട്ടിൽവച്ച് നൽകിയ മൊഴിയിൽ ശബ്ദ സന്ദേശമയക്കാനുണ്ടായ സാഹചര്യം ജലജാദേവി വിശദീകരിച്ചു. സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്തിരുന്നു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയതിനു ശേഷം ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലും നഴ്സിങ് ഓഫിസറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലടക്കം വ്യക്തിഹത്യ നടത്തുന്നതായി ഡോ. നജ്മ സലിം നൽകിയ പരാതിയിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...