മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കരുത്; മോദിക്കു രാജ്യാന്തര മാധ്യമസംഘടനകളുടെ കത്ത്

siddique-kappan-02
SHARE

രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് രാജ്യാന്തര മാധ്യമസംഘടനകള്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്‍റെ അറസ്റ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്, ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പ്രതികാര നടപടിയോ പീഡനമോ ഭയക്കാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം.രാജ്യദ്രോഹമുള്‍പ്പെടുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരെ വെറുതവിടാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...