'സ്വവര്‍ഗാനുരാഗികളും ദൈവത്തിന്‍റെ മക്കൾ'; ചരിത്രം തിരുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

VATICAN-POPE-AUDIENCE
SHARE

സ്വവര്‍ഗാനുരാഗ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ ദൈവമക്കളാണെന്നും കുടുംബജീവിത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി. വിവിധ മേഖലകളിലെ മാര്‍പാപ്പയുടെ ഇടപെടലുകള്‍ അടിസ്ഥാനമാക്കിയുളള  ഡോക്യുമെന്ററിക്കായി നല്‍കിയ അഭിമുഖത്തിലാണ് ആഹ്വാനം.

റഷ്യന്‍ ഡോക്യുമെന്ററി സംവിധായകനായ എവ്ജെനി അഫിനീവസ്കിയുടെ ഫ്രാന്‍സെസ്കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ തുറന്നുപറച്ചില്‍. പരിസ്ഥിതി, ദാരിദ്ര്യം, കുടിയേറ്റം  എന്നീ വിഷയങ്ങള്‍ക്കൊപ്പം സ്വവര്‍ഗാനുരാഗികളോടും പുരോഹിതരുടെ ലൈംഗികാതിക്രമത്തിന് ഇരയായവരോടുമുളള  മാര്‍പാപ്പയുടെ നിലപാടും അനുകമ്പയും  പ്രമേയമാക്കിയാണ് ഡോക്യുമെന്ററി. സ്വര്‍ഗാനുരാഗമെന്നത് അവഗണിക്കാനാകാത്ത യാഥാ‍ര്ഥ്യമാണെന്ന് മാര്‍പാപ്പ വ്യക്തമാക്കുന്നു.

നിയമപരമായി സംരക്ഷണം സ്വര്‍ഗാനുരാഗികള്‍ അര്‍ഹിക്കുന്നതാണെന്നും അത് നല്‍കേണ്ടതാണെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. സംവിധായകന്‍ നേരിട്ട്  നടത്തുന്ന അഭിമുഖത്തിലാണ് മാര്‍പാപ്പ മനസുതുറക്കുന്നത്.  ചിലെയില്‍ പുരോഹിതരുടെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്വവര്‍ഗാനുരാഗിയായ യുവാവും ഡോക്യുമെന്റെറിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദൈവമാണ് തന്നെ സ്വവര്‍ഗാനുരാഗിയാക്കിയതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നോട് പറഞ്ഞതായി ഈ യുവാവ് വെളിപ്പെടുത്തുന്നു.

അര്‍ജന്റീനിയലിലെ ബ്യൂനസ് ഐറിസ് ആര്‍ച്ചുബിഷപ്പായിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ  സ്വവര്‍ഗാനുരാഗികളോടുളള ഇതേ നിലപാട് ഉയര്‍ത്തിയിരുന്നു.  എന്നാല്‍ മാര്‍പാപ്പയായ ശേഷം ആദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ നിലപാട് തുറന്നുപറയുന്നത്. വത്തിക്കാനിലെ നിര്‍ണായക പദവിയിലുളള കര്‍ദിനാള്‍മാരെയും വത്തിക്കാന്‍റെ ഔദ്യോഗിക ശേഖരത്തിലുളള ദൃശ്യങ്ങളും ഉള്‍പെടുത്തിയാണ് ഡോക്യുമെന്ററി എന്നതും ശ്രദ്ധേയമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...