ജോസ് കെ.മാണിയുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കില്ല: സിപിഐ

kanam-jose-k-mani-02
SHARE

ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന് പച്ചക്കൊടി വീശി സിപിഐ. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണമെന്നും എക്സിക്യൂട്ടീവ് യോഗം നിര്‍ദേശിച്ചു. ഇടതുമുന്നണിക്ക് അനുകൂലമായ ജോസ് കെ.മാണിയുടെ നിലപാട് മാറ്റം ചൂണ്ടിക്കാണിച്ചാണ് സിപിഐ മുമ്പുണ്ടായിരുന്ന കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറിയത്. 

ജോസ് കെ.മാണി യുഡിഎഫിനെ തള്ളിപ്പറഞ്ഞതും രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചതും കണക്കിലെടുത്ത് ഇനി എതിര്‍ക്കേണ്ടതില്ലെന്ന് നിര്‍വാഹക സമിതി തീരുമാനിക്കുകയായിരുന്നു. ജോസ് കെ.മാണി ഇടത്തേക്ക് വരുമ്പോള്‍ യുഡിഎഫ് ദുര്‍ബലപ്പെടുമെന്നുപറഞ്ഞ കാനം എല്‍ഡിഎഫ് ശക്തിപ്പെടുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. 

നിയമസഭാസീറ്റ് വിഭജനം ഇതുവരെ മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആദ്യഘട്ടത്തില്‍ തദ്ദേശതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുമെന്നും കാനം പറഞ്ഞു. ബാര്‍കോഴയുടെ പേരിലാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നതെന്ന് ആരു പറഞ്ഞെന്നും കാനം ചോദിച്ചു. ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ സിപിഐ അന്വേഷണം ആവശ്യപ്പെടില്ല.

കെ.എം.മാണിക്കെതിരെയും കേരള കോണ്‍ഗ്രസിനെതിരെയും മുമ്പ് സ്വീകരിച്ച നിലപാടില്‍ നിന്ന് പിന്‍മാറിയത് എന്തുകൊണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ ജില്ലാ നേതൃത്വങ്ങളോട് നേരിട്ട് വിശദീകരിക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...