
തൃശൂർ അന്തിക്കാട് നിധിൽ കൊലക്കേസിലെ രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ . കിഴക്കുംമുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി.വിജിലുമാണ് ഗോവയിലെ ബീച്ചിൽ അറസ്റ്റിലായത്. നിധിലിനെ വകവരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇരുവരേയും നാളെ തൃശൂരിൽ എത്തിക്കും. അറസ്റ്റിലായ ആറു പ്രതികളുടെ മൊഴി പ്രകാരമാണ് ഇവരെ പ്രതി ചേർത്തത്.