വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി; പ്രത്യേകസംഘം അന്വേഷിക്കും

valayar-liqour-death
SHARE

പാലക്കാട് വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചെല്ലന്‍കാവ് കോളനിയിലെ മൂര്‍ത്തിയാണ് മരിച്ച നാലാമന്‍. കഞ്ചിക്കോട് ചെല്ലന്‍കാവ്  രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. 

ഒൻപതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെയും ഇന്നുമായി ചെല്ലങ്കാവ് ആദിവാസി കോളനിയിലുള്ളവരാണ് മരിച്ചത്. സ്പിരിറ്റോ , സാനിറ്റൈസറോ മദ്യത്തിൽ ചേർത്തെന്നാണ് സംശയം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പുതുശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അയ്യപ്പനും രാമനും ഇന്നലെ തന്നെ മരിച്ചിരുന്നു. ശിവനെ ഇന്ന് രാവിലെയാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മണിക്കൂറുകളുടെ വ്യത്യാസത്തിലുള്ള നാലു മരണവും സംഭവിച്ചത് . വ്യാജമദ്യം കഴിച്ചതു കൊണ്ടാണെന്നാണ് സംശയം. എല്ലാവരും കഴിഞ്ഞ ദിവസങ്ങളിൽ മദ്യപിച്ചിരുന്നു. ശിവനായിരുന്നു എല്ലാവർക്കും മദ്യം നൽകിയിരുന്നതെന്ന് ഊര് മൂപ്പൻ പറയുന്നു.

മദ്യപിച്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. മറവു ചെയ്ത രണ്ട് മൃതദേഹങ്ങളും വീണ്ടും പരിശോധിക്കും. എക്സൈസിന് പുറമേമൂന്ന് സിഐമാരുടെ നേതൃത്വത്തിലാണ് പൊലീസിന്റെ അന്വേഷണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...