നീചം; പിതാവിനെതിരെ ഉന്നയിച്ചതിന് സമാനം: ആരോപണം തള്ളി ജോസ് കെ മാണി

jose-k-mani-02
SHARE

തെളിവില്ലാത്ത, നീചമായ ആരോപണമെന്ന് ജോസ് കെ.മാണി. തന്റെ പിതാവിനെതിരെ ഉന്നയിച്ചതിന് സമാനമെന്നും പിതാവിനെ വേട്ടയാടിയവര്‍ തന്നെയും പിന്തുടരുന്നുവെന്നും ജോസ് കെ.മാണി പ്രതികരിച്ചു.

ജോസ് കെ.മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഇൗ സമയം തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, ബിജു രമേശിന്‍റെ ആരോപണം പാതി ശരിവച്ച് ബാര്‍അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്  ജോണ്‍ കല്ലാട്ട്. ജോസ് കെ.മാണി തന്റെ ഫോണില്‍ വിളിച്ചുവെന്നത് ശരിയാണ്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് എന്നറിയാം. എന്നാല്‍ എന്താണ് പറഞ്ഞത് എന്ന് ഓര്‍മയില്ല. ബാറുടമകളുടെ യോഗം ചേരുന്നതിനിടെയാണ് ജോസ് കെ മാണി വിളിച്ചതെന്നും ജോണ്‍ കല്ലാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാൽ, ബാര്‍കോഴ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഊരും പേരുമില്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിമാറ്റം ഉള്‍ക്കൊള്ളാത്ത അവരുടെ പ്രവര്‍ത്തകരുടെ കബളിപ്പിക്കാനുള്ള ശ്രമമാണിത്. തന്നെ ചാരി ഇടതുമുന്നണി പ്രവേശനത്തെ ന്യായീകരിക്കേണ്ട. ബാര്‍ കോഴ കേസില്‍ കെ. എം. മാണി നിരപരാധിയാണെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...