കണ്ണൂരിൽ രണ്ടു യുവാക്കള്‍ വഴിയരികിൽ മരിച്ച നിലയിൽ: അന്വേഷണം

KNR-Death-01
SHARE

കണ്ണൂരിൽ രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപറമ്പ് ചുണ്ടയിലാണ് റോഡരുകിലാണ് മൃതദേഹങ്ങൾ കണ്ടത്. കൈതേരി ആറങ്ങാട്ടേരിയിലെ അതുൽ, സാരംഗ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്നു. ബൈക്ക് മരത്തിലിടിച്ച് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. മൂന്ന് ബൈക്കുകളിലായി ആറു പേർ വയനാട്ടിലേക്ക് യാത്ര തിരിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. അതുലിനെയും സാരംഗിനേയും കാണാത്തതിനെ തുടർന്ന് മറ്റ് രണ്ടു ബൈക്കുകളിൽ പോയവർ തിരിച്ചുവന്നു. തിരച്ചിലിനൊടുവിൽ രാവിലെയാണ് റോഡരുകിൽ മൃതദേഹങ്ങളും ബൈക്കും കണ്ടത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...