വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ല; തിരഞ്ഞെടുപ്പ് റാലിയിൽ തുറന്നടിച്ച് ട്രംപ്

HEALTH-CORONAVIRUS/TRUMP
A U.S. Secret Service agent and a White House staff member hold the doors for U.S. President Donald Trump as he exits Walter Reed National Military Medical Center after a fourth day of treatment for the coronavirus disease (COVID-19) to return to the White House in Washington from the hospital in Bethesda, Maryland, U.S., October 5, 2020. REUTERS/Jonathan Ernst
SHARE

മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. തന്‍റെ  കടുത്ത വിമർശകയായ ഗവര്‍ണര്‍ക്കെതിരെ മിഷിഗണിലെ തിരഞ്ഞെടുപ്പു റാലിയിലാണ് ട്രംപ് ആഞ്ഞടിച്ചത്. വിറ്റ്മറെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പ്രസിഡന്‍റ് അണികളോട് പറഞ്ഞു. ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം കഴിഞ്ഞയാഴ്ച   പിടിയിലായിരുന്നു. കോവിഡ് പ്രതിരോധവിഷയത്തില്‍ മിഷിഗണ്‍ ഗവര്‍ണറും പ്രസിഡന്‍റും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മിഷിഗണില്‍ കാര്യങ്ങള്‍ ഇക്കുറി ട്രംപിന് അനുകൂലമല്ല. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...