പൊതുമരാമത്ത് റോഡുകൾ നന്നാക്കണം: മന്ത്രിയുടെ സഹായം തേടി മേയർ

kochi-road-05
SHARE

കൊച്ചി നഗരസഭ പരിധിയിലെ പൊതുമരാമത്തിന്റെ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സഹായം തേടി  മന്ത്രി ജി.സുധാകരന് മേയറുടെ കത്ത്. പൊതുമരാമത്തിന് കീഴിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കും നഗരസഭ പഴികേൾക്കുന്ന സാഹചര്യത്തിലാണ് മേയറുടെ നടപടി. ഇതിനിടെ നഗരസഭയ്ക്ക് കീഴിലുള്ള റോഡുകൾ നന്നാക്കാൻ മേയർ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടി. 

കൊച്ചിയിൽ എവിടെ റോഡ് പൊട്ടി പൊളിഞ്ഞാലും പഴി നഗരസഭയ്ക്കാണെന്ന പരിഭവമാണ് മേയർക്ക്. പൊതുമരാമത്തിനും ജിസിഡിഎക്കും ജല അതോറിറ്റിക്കും വരെ ഉത്തരവാദിത്വമുള്ള റോഡുകൾ കൊച്ചിയിലുണ്ട്. പക്ഷെ ഈ റോഡുകളിൽ ഒരു ചെറിയ കുഴിയുണ്ടായാൽ ഉത്തരവാദിത്വം ഏൽക്കാൻ നഗരസഭയ്ക്കാവില്ല. പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള പാർക്ക് അവന്യു റോഡ് ,ഇന്ദിര ഗാന്ധി ആശുപത്രിക്ക് മുന്നിലെ റോഡ് തുടങ്ങിയവയെല്ലാം  ശോചനീയാവസ്ഥയിലാണെന്ന് മന്ത്രി ജി.സുധാകരന് അയച്ച കത്തിൽ മേയർ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം നഗരസഭയ്ക്ക് കീഴിലെ റോഡുകളിലെ കുഴി അടയ്ക്കും. കരാറുകാർക്ക് കുടിശിക നൽകാനുണ്ട്. പക്ഷെ ദുരന്ത നിവാരണ നിയമ പരിധിയിൽപെടുത്തി റോഡ് നന്നാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായം നഗരസഭ തേടുന്നത്‌. ചെലവ് നഗരസഭ വഹിക്കാമെന്നും മേയർ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ റോഡും പ്രധാന വിഷയമാണെന്ന് ഭരണ-പ്രതിപക്ഷം തിരിച്ചറിയുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ പൊതുവിൽ നഗരസഭയുടെ മാത്രം ഉത്തരവാദിത്വമാണെന്ന തരത്തിലുള്ള സ്ഥാപിതപ്രചാരണം പൊളിക്കുന്നതിന്റെകൂടി ഭാഗമായാണ് മന്ത്രിക്ക് മേയർ നേരിട്ട് കത്ത് നൽകിയതും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...