പിന്‍ഭാഗത്ത് കുത്തേറ്റു, സ്റ്റേഷനിലെത്തി സഹായം തേടി: നോക്കി നിന്ന് പൊലീസ്

stab
SHARE

മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തികൊണ്ട് കുത്തേറ്റ് സഹായം തേടി സ്റ്റേഷനിലെത്തിയ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാതെ പൊലീസ്. പിന്‍ഭാഗത്ത് കത്തി തറച്ച നിലയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍‌ നടപടി ക്രമങ്ങള്‍‌ പൂര്‍ത്തിയാക്കുന്നതുവരെ പരുക്കേറ്റയാളെ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. രക്തം വാര്‍ന്നുപോകുമ്പോഴും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പൊലീസിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...