മാര്‍ത്തോമ്മാ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു

Joseph-marthoma-03
SHARE

മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലംചെയ്തു. 90 വയസായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിമൂന്നുവര്‍ഷമായി മാര്‍ത്തോമ സഭയുടെ മെത്രാപ്പൊലീത്തയാണ്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയാണ്. ഭൗതികശരീരം തിരുവല്ലയിലെ ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനനത്തിന് വെച്ചിരിക്കുകയാണ്. സഭാ വിശ്വാസികളും  രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുവല്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

നിലപാടുകളു‌ടെ ധീരതയായിരുന്നു ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയെ വ്യത്യസ്തനാക്കിയിരുന്നത്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി 13 കൊല്ലം സഭയെ നയിച്ച ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയ്ക്ക് വലിയ വേദനയോടെയാണ് വിശ്വാസ സമൂഹം വിടചൊല്ലുന്നത്.  

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായായാണ് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സഭാ തലവനാകുന്നത് . സഫ്രഗന്‍ മെത്രാപ്പോലീത്തയായിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ ജോസഫ് മാര്‍ത്തോമ്മ എന്ന പേരിലാണ് സഭയുടെ അധ്യക്ഷനായി വാഴിച്ചത്. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയു‌ടെ  21–ം മാര്‍ത്തോമ്മയാണ് ജോസഫ് മെത്രാപ്പോലീത്ത. 2007 ഒക്ടോബര്‍ രണ്ടിനായിരുന്നു സ്ഥാനാരോഹണം. 1931 ജൂണ്‍ 27 ന് മരാമണിലായിരുന്നു ജനനം. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്‍പ്പാന്‍റെ കുടുംബമായ പാലക്കുന്നത്ത് തറവാട് തന്നെയായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെയും കുടുംബം. കുടുംബത്തിലെ അഞ്ചാമത്തെ മെത്രാപോലീത്തയാണ് ജോസഫ് മാര്‍ത്തോമ്മാ.പി.ടി.ജോസഫ് എന്നായിരുന്നു ആദ്യനാമം. പി ടി ലൂക്കോസും മറിയാമ്മയുമാണ് മാതാപിതാക്കള്‍. ആലുവ യുസി കോളജിലെ പഠനത്തിനുശേഷം ബെംഗളുരു യുണൈറ്റഡ് തിയോളജി കോളജില്‍ ചേര്‍ന്നു,1957 ല്‍ പുരോഹിതനായി, 1975  ഫെബ്രുവരിഎട്ടിന്  ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍എപ്പിസ്കോപ്പ ആയി.. 1999 ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പാലീത്തായായപ്പോള്‍  ജോസഫ് മാര്‍ ഐറേനിയോസ്   സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയോഗിക്കപ്പെട്ടു. ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും എല്ലാ പൊതുവേദികളിലും സജീവസാന്നിധ്യമായിരുന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 

സ്വാതന്ത്ര്യസമരകാലം നേരിൽക്കണ്ട അദ്ദേഹത്തിന് ഖദറിനോട്  എന്നും പ്രിയമായിരുന്നു. അറുപതുകളിൽ യുഎസിൽ ഉന്നതപഠനം നടത്തി. വിടവാങ്ങുന്നത്.ട്രാൻസ്‌ജെൻഡറുകളുടെ പുനരധിവാസത്തിനു മുൻകൈയെടുത്തതിലൂടെ അദ്ദേഹം സാമൂഹ്യസേവനത്തിന്‍റെ പുതിയ പാത വെട്ടിത്തുറന്നു .മാരാമൺ കൺവൻഷന്റെ ശതോത്തര രജതജൂബിലി ആഘോഷം ചരിത്രത്തിൽ സ്ഥാനം പിടിച്ചു വിവിധ സഭകുളുടെ ഒന്നിച്ചുള്ള കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. ആത്മീയാചാര്യനായി നിലകൊള്ളുമ്പോഴും തന്റെ നിലപാടുകള്‍ ആരുടെ മുന്നിലും ധീരതയോടെ പറയാന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മടികാട്ടിയില്ല.അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. 13  വര്‍ഷം മാര്‍ത്തോമ്മാ സഭാ വിശ്വാസികളെ നയിച്ച ഇടയനാണ് സഭാകേന്ദ്രമായ പുലാത്തീന്‍ അരമനയില്‍ നിന്ന് വിടചൊല്ലുന്നത്. ഇനി വിശ്വാസികളുടെ ഹൃദയത്തിലാണ്  ജോസഫ് മാര്‍ത്തോമ്മായുടെ  സ്ഥാനം 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...