താൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ‘പോയിന്‍റ് ഓഫ് കോണ്‍ടാക്ട്’: ശിവശങ്കറിന്റെ മൊഴി

pinarayi-sivasankar-1
SHARE

മുഖ്യമന്ത്രിയെ സംരക്ഷിച്ച് എൻഫോർസ്മെന്റിന് എം.ശിവശങ്കറിന്റെ മൊഴി. മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചു നടന്ന സ്വകാര്യ കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞായിരുന്നില്ല  എന്നും ശിവശങ്കർ  വ്യക്തമാക്കുന്നു. സ്വർണ്ണക്കടത്തിനായി സ്വപ്‌നയടക്കമുള്ള പ്രതികൾ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വെളിപ്പെടുത്തുന്നു. 

2017ലാണ് ശിവശങ്കറിനെ പരിചയപ്പെട്ടതെന്നും ശിവശങ്കറിന്റെ സാന്നിധ്യത്തിൽ  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ ശിവശങ്കർ ആണ് പോയിന്റ് ഓഫ് കോൺടാക്ട് എന്ന് നിർദേശിക്കുകയുമായിരുന്നു എന്ന് സ്വപന സുരേഷ് എൻഫോസ്‌മെന്റിന് മൊഴി നൽകിയിരുന്നു. 

എന്നാൽ അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നതിനെ കുറിച്ച് അറിയില്ല എന്നാണ് ശിവശങ്കറിന്റെ മൊഴി. 2016 ജൂൺ മുതൽ തന്നെ സർക്കാരിനും യു.എ.ഇ കോൺസുലേറ്റിനും ഇടയിലുള്ള പോയിന്റ് ഓഫ് കോൺടാക്ട് താൻ തന്നെ ആയിരുന്നു. അത് നയതന്ത്ര കാര്യങ്ങൾ എളുപ്പമാക്കുന്നതിനായിരുന്നു എന്നും ശിവശങ്കർ വിശദീകരിക്കുന്നു. സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം താത്കാലികമായിരുന്നു. അത് മുഖ്യമന്ത്രി അറിയേണ്ട കാര്യം അല്ലാത്തതുകൊണ്ട് അറിയിച്ചില്ല എന്നും മൊഴിയിലുണ്ട്. ലൈഫ് മിഷൻ പ്രൊജക്റ്റ്മായി ബന്ധപെട്ട് ഒരു തവണ റെഡ് ക്രെസെന്റമായി ചർച്ച നടത്തിയിരുന്നു എന്നും പിന്നീട് ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല എന്നും ശിവശങ്കർ വിവരിക്കുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും മൊഴിയിൽ ഉണ്ട്. നയതന്ത്ര ബാഗേജ്‌ വഴി വന്ന  സ്വർണ്ണം കസ്റ്റംസ് പിടിച്ചെന്ന് അറിഞ്ഞതോടെ ജൂലൈ ഒന്നിന് സ്വപന വിളിച്ചിരുന്നു. അന്ന്  തന്നെ  തെറ്റിദ്ധരിപ്പിക്കാനായി പറഞ്ഞത്  കോൺസുലേറ്റ് ഉദ്യോഗസ്ഥർ ബീമ പള്ളി പരിസരത്ത് വിൽക്കാനായി  സൗന്ദര്യം വർധക വസ്തുകൾ കള്ളക്കടത്തിലൂടെ എത്തിച്ചതാണെന്നും ഇത് പതിവാണെന്നുമായിരുന്നു.

ഇതിനായി ‘കോൺസുൽ ഈസ് ഈറ്റിങ് മാംഗോ’ എന്ന കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായും പറഞ്ഞു. എന്നാൽ പാർസൽ വിട്ടുകിട്ടാൻ താൻ ഒരു തരത്തിലും ഇടപെട്ടില്ല. കസ്റ്റംസ് കേസെടുത്തത്തിന്റെ തലേന്ന് ജുലൈ നാലിന് സ്വപനയും ഭർത്താവും തന്റെ ഫ്ലാറ്റിൽ വന്നിരുന്നു എന്നും അവിടെ വച്ചു സന്ദീപിനെയും സരിത്തിനെയും വിളിച്ചിരുന്നു എന്നും ശിവശങ്കറിന്റെ മൊഴിയിൽ ഉണ്ട്. ഇഡി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് ഓഗസ്റ്റ് 12നു  രേഖപ്പെടുത്തിയ മൊഴിയും  പുറത്ത് വന്നിരിക്കുന്നത്. ഓഗസ്റ്റ് പത്തിനെടുത്ത  സ്വപ്നയുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...