പത്തനംതിട്ട ചെയർമാൻ സ്ഥാനം ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു; അഴിച്ചുപണി

joseph-chennithala
SHARE

തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് ഉണ്ടായിരുന്ന രണ്ട് ചെയര്‍മാന്‍സ്ഥാനങ്ങളില്‍ ഒരെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തു. സാമ്പത്തിക ക്രമക്കേടില്‍ ആരോപണവിധേയനായ എം.സി കമറുദീനെ കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.  

ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടെങ്കിലും,പാര്‍ട്ടിക്കു‌ള്ള സ്ഥാനങ്ങളെല്ലാം അതേപടി നിലനിര്‍ത്തണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്ന കോട്ടയം,പത്തനംതിട്ട ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ പത്തനംതിട്ടയിലേത് കോണ്‍ഗ്രസ് ഏറ്റെടുത്തു. പകരം കണ്‍വീനര്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കി. കോട്ടയത്ത് ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് എം.എല്‍.എയാണ് ചെയര്‍മാന്‍. പത്തനംതിട്ടയ്ക്ക് പുറമെ നേരത്തെയുണ്ടായിരുന്ന ഇടുക്കി, എറണാകുളം ജില്ലകളിലെ കണ്‍വീനര്‍ സ്ഥാനവും ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കം കാരണം ആലപ്പുഴയിലെ കണ്‍വീനറെ പ്രഖ്യാപിച്ചിട്ടില്ല. പാലക്കാട്ടെ ചെയര്‍മാനേയും പിന്നീട് പ്രഖ്യാപിക്കും. അതേസമയം ജോസ് കെ മാണിക്ക് അധികകാലം എല്‍.ഡി.എഫിനൊപ്പം തുടരാനാവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. 

പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള  മുസ്ലീം ലീഗ് നേതാക്കളുമായി ഹസന്‍ ചര്‍ച്ച നടത്തി.  സാമ്പത്തിക ക്രമക്കേടില്‍ ആരോപണവിധേയനായ മുസ്ലീംലീഗിലെ എം.സി കമറുദീന്‍ നേരത്തെ തന്നെ യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. സി.ടി അഹമ്മദലിയാണ് പുതിയ  ചെയര്‍മാന്‍.‌

MORE IN BREAKING NEWS
SHOW MORE
Loading...
Loading...