എം.ശിവശങ്കറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

sivasankar-02
SHARE

കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലങ്കിലും ഡിസ്ക് തകരാറിന് വിദഗ്ധ പരിശോധന വേണമെന്ന സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ആശുപത്രി ചികിത്സയിലടക്കം കസ്റ്റംസിന്റെ നിരന്തര നിരീക്ഷണത്തിലാണ് ശിവശങ്കര്‍.

ഇന്നലെ വൈകിട്ട് അഞ്ചരക്ക് അപ്രതീക്ഷിതമായി വീട്ടിലെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യാനായി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ശാരീരക അസ്വസ്ഥകളുണ്ടായത്. ഇ.സി.ജിയില്‍ വ്യതിയാനമുള്ളതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റി. ആന്‍ജിയോഗ്രാമില്‍ ഹൃദയതകരാറില്ലെന്ന് വ്യക്തമായെങ്കിലും കടുത്ത പുറംവേദനയെന്ന പറഞ്ഞതിനാല്‍ മറ്റ് പരിശോധനകള്‍ക്കും വിധേയനാക്കി. ഡിസ്ക് പുറത്തേക്ക് തള്ളി കാലിലേക്കുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. അങ്ങിനെ ശിവശങ്കറിന്റെ ഭാര്യ വകുപ്പ് മേധാവിയായുള്ള  സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക്.

വെറും ചോദ്യം ചെയ്യലിനപ്പുറം കസ്റ്റഡിയിലെടുക്കലാണ് കസ്റ്റംസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് നീക്കങ്ങളെല്ലാം. സ്വന്തം വാഹനത്തില്‍ കയറ്റാതെ കസ്റ്റംസ് വാഹനത്തില്‍ കയറ്റിയതിന് പുറമെ ആശുപത്രി കാര്യങ്ങളിലും നേരിട്ടിടപെട്ടു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലാവണം തുടര്‍പരിശോധനയെന്നും നിലപാടെടുത്തു. എന്നാല്‍ ശ്രീചിത്ര അസൗകര്യം അറിയിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതും ഓര്‍ത്തോ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തതും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...