സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ്; പിന്നാലെ കരുനീക്കി ജോസഫ്: കടുപ്പിച്ച് ഇരുകൂട്ടരും

P-J-Joseph-and-Ramesh-Chenn
SHARE

ജോസ് കെ മാണിയുടെ വേര്‍പിരിയലോടെ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളില്‍ നഷ്ടമാകാതിരിക്കാനുള്ള കരുക്കള്‍ നീക്കി ജോസഫ്. പതിനഞ്ചോളം സീറ്റുളില്‍ പാലയും ഇടുക്കിയുമുള്‍പ്പടെ കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള അണിയറ ചര്‍ച്ചകള്‍ തുടങ്ങിയത് മുന്നില്‍ കണ്ടാണ് ജോസഫിന്റെ അവകാശവാദം. എന്നാല്‍ മുന്നണി വിപുലീകരണമുണ്ടായാല്‍ ഏഴോളം സീറ്റുകള്‍ കൊണ്ട് ജോസഫിന്  തൃപ്തിപ്പെടേണ്ടി വരുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. 

തദ്ദേശതിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പിലും മല്‍സരിച്ച എല്ലാ സീറ്റകളും വേണമെന്ന ജോസഫിന്റെ ആവശ്യം വരാനിരിക്കുന്ന സീറ്റു നഷ്ടം മുന്നില്‍ കണ്ടാണ്. കഴിഞ്ഞ തവണ മല്‍സരിച്ച  പതിഞ്ചുസീറ്റില്‍ ഒന്നും പോലും  കൂടുതല്‍ വേണ്ട എന്ന ജോസഫിന്റെ നിലപാട് പരമാവധി പത്തുസീറ്റെങ്കിലും നേടിയെടുക്കാന്‍ ലക്ഷ്യത്തിലാണ്. നിലവില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന സീറ്റുകളില്‍ പകുതിയോളം അവരില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചെടുത്തേക്കുമെന്നുള്ള തോന്നല്‍ ജോസഫിനുണ്ട്.  എല്‍ ഡി എഫില്‍ നിന്ന് എന്‍ സി പി പിളര്‍ന്നുവന്നാല്‍  അവരെ ഉള്‍ക്കൊള്ളാന്‍ നഷ്ടമാക്കേണ്ടി വരിക തനിക്ക് ലഭിക്കുമെന്ന ജോസഫ് കരുതുന്ന പാലയും കുട്ടുനാടുമാകും. 

റോഷി അഗ്സറ്റിന്‍ മല്‍സരിക്കുന്ന ഇടുക്കിയും ജയരാജ് മല്‍സരിക്കുന്ന കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. സി.എഫ് തോമസിന്റെ ചങ്ങനാശ്ശേരിയും തിരികെയെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. യുഡിഎഫ് ക്യാംപിലേക്ക് തിരികെത്താന്‍ പി.സി ജോര്‍ജ് ശ്രമം നടത്തുന്നതായി പി.ജെ.ജോസഫിന് സംശയമുണ്ട്. അങ്ങനെ വന്നാല്‍ പൂഞ്ഞാറും നഷ്ടമാകും. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ തനിക്കൊപ്പം എത്തിയ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്കും ജോണി നെല്ലൂരിനും സീറ്റ് നല്‍കേണ്ട ഉത്തരവാദിത്വം ജോസഫിനുണ്ട്. ഇതിന് വേണ്ടിയുള്ള പടയൊരുക്കമാണ് ജോസഫിന്റെ പരസ്യആവശ്യമെന്നാണ് യുഡിഎഫ് കാഴ്ചപ്പാട് പ്രതിസന്ധിഘട്ടത്തില്‍ ജോസിനെ തള്ളിയത് ജോസഫിന് വേണ്ടിയാണെന്നും അതിനാല്‍ അധികം അവകാശ വാദങ്ങള്‍ േവേണ്ടെന്നുമാണ് യു.ഡി.എഫ് നിലപാട്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...