സാനിറ്റൈസറിനുള്ള ആൽക്കഹോൾ കഴിച്ചു; ചികിത്സയിലിരുന്ന ഹോം സ്റ്റേ ഉടമ മരിച്ചു

tankappan-02
SHARE

ഇടുക്കി ചിത്തിരപുരത്തു സാനിറ്റൈസർ നിർമാണത്തിനുപയോഗിക്കുന്ന ആൽക്കഹോൾ കഴിച്ചു ചികിത്സയിലായിരുന്ന  ഹോം സ്റ്റേ ഉടമ മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന   കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ്  മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഹോം സ്റ്റേയിൽ താമസിക്കാൻ എത്തിയ തൃശൂർ മാള സ്വദേശിയായ മനോജ് കൊണ്ടുവന്ന ആൽക്കഹോൾ  തങ്കപ്പനും, മനോജും ,ഹോം സ്റ്റേ ജീവനക്കാരനായ കാസർകോട് സ്വദേശി ജോബിയും ചേർന്ന് കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന  ജോബിയും മരിച്ചിരുന്നു. നിലവിൽ ചികിത്സയിൽ തുടരുന്ന തൃശൂർ സ്വദേശിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുകയാണ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...